Connect with us

Kerala

യുവാവിനെ കിണറിന്റെ പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊടുമണ്‍ പോലീസ് അറിയിച്ചത് അനുസരിച്ച് രാവിലെ ഒന്‍പതരയോടെ അടൂര്‍ നിന്നും സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫിന്റെ നേതൃത്വത്തില്‍ ഉള്ള ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുത്ത് പോലീസിന് കൈമാറുകയായിരുന്നു

Published

|

Last Updated

പത്തനംതിട്ട |  യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊടുമണ്‍ എരുത്തുവാക്കുന്നു ശ്രീജിത്ത് ഭവനത്തില്‍ പ്രശാന്ത് (38)നെ ആണ് സ്വന്തം വീട്ടിലെ കിണറിന്റെ പടിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടുമണ്‍ പോലീസ് അറിയിച്ചത് അനുസരിച്ച് രാവിലെ ഒന്‍പതരയോടെ അടൂര്‍ നിന്നും സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫിന്റെ നേതൃത്വത്തില്‍ ഉള്ള ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുത്ത് പോലീസിന് കൈമാറുകയായിരുന്നു. അവിവാഹിതനാണ് പ്രശാന്ത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

ഫയര്‍ ഓഫീസര്‍മാരായ രഞ്ജിത് ആര്‍, എസ് സന്തോഷ്, വി എ പ്രജോഷ്, രവി ആര്‍, സന്തോഷ് ജോര്‍ജ് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു

 

Latest