Connect with us

Pathanamthitta

യുവാവിനെ അച്ചന്‍കോവിലാറ്റില്‍ കാണാതായി

. കൂടെയുണ്ടായിരുന്ന കൂട്ടുകാരെ പൊലീസ് ചോദ്യം ചെയ്യുന്നു

Published

|

Last Updated

പത്തനംതിട്ട |  ഓമല്ലൂര്‍ ആറാട്ടുകടവ് ഭാഗത്ത് അച്ചന്‍കോവിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായി . വാര്യാപുരം സ്വദേശിയായ വിഷ്ണു ( 27) വിനെയാണ് കാണാതായത് . ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം .വൈകിട്ട് 5.30 ഓടെയാണ് കൂട്ടുകാര്‍ക്കൊപ്പം വിഷ്ണു ഇവിടെ എത്തിയത് . 6.30 നാണ് വിഷ്ണുവിനെ കാണാതായത്.

വിവരം അറിഞ്ഞ് പത്തനംതിട്ടയില്‍ നിന്നും അഗ്‌നി രക്ഷാ സേനയുടെ സ്‌കൂബാ ടീം ഒന്നരമണിക്കൂറായി തിരച്ചില്‍ നടത്തി. രാത്രി വൈകിയതിനാലും മഴ കാരണവും തെരച്ചില്‍ നിര്‍ത്തി. കൂടെയുണ്ടായിരുന്ന കൂട്ടുകാരെ പൊലീസ് ചോദ്യം ചെയ്യുന്നു. മീന്‍ പിടിക്കാന്‍ എത്തിയതാണെന്നും നാട്ടുകാര്‍ പറയുന്നു’

 

Latest