Connect with us

Kerala

ആശുപത്രിയില്‍ നാശനഷ്ടമുണ്ടാക്കിയ യുവാക്കള്‍ അറസ്റ്റില്‍

നെടുമ്പ്രം മണക്ക് ആശുപത്രിയില്‍ ഇന്ന് വൈകിട്ട് 4.15ഓടെയായിരുന്നു യുവാക്കളുടെ പരാക്രമം.

Published

|

Last Updated

തിരുവല്ല | ആശുപത്രിയില്‍ അക്രമം നടത്തി നാശനഷ്ടങ്ങള്‍ വരുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. നെടുമ്പ്രം മണക്ക് ആശുപത്രിയില്‍ ഇന്ന് വൈകിട്ട് 4.15ഓടെയായിരുന്നു യുവാക്കളുടെ പരാക്രമം. തിരുവല്ല പാലിയേക്കര ചന്ത കോളനിയില്‍ പടിഞ്ഞാറേ പീടികയില്‍ വീട്ടില്‍ മിഥുന്‍ (30), തിരുവല്ല പാലിയേക്കര ചന്ത കോളനിയില്‍ വടക്കേപീടികയില്‍ വീട്ടില്‍ അജിന്‍ മാത്യു (24), തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപം പേരൂര്‍ വീട്ടില്‍ അഖിലേഷ് (26) എന്നിവരാണ് പിടിയിലായത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആതുരലായങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ഡോ. പീറ്റര്‍ മണക്കിന്റെ പരാതി പ്രകാരമെടുത്ത കേസിലാണ് പുളിക്കീഴ് പോലീസിന്റെ നടപടി. ഡ്രിപ്പ് ഇടണമെന്ന് ആവശ്യപ്പെട്ട് മദ്യലഹരിയിലെത്തി ബഹളമുണ്ടാക്കിയ യുവാക്കളെ എക്സ് റേ ടെക്‌നിഷ്യന്‍ ബിനു വര്‍ഗീസ് ചോദ്യം ചെയ്തു. പ്രതികള്‍ ബിനുവിനെ മര്‍ദിക്കുകയും പോലീസില്‍ പരാതി കൊടുത്താല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, അക്രമാസക്തമായി ആശുപത്രിയിലെ കസേരകള്‍ തകര്‍ക്കുകയായിരുന്നു.

കേസിലെ മൂന്നാം പ്രതി അഖിലേഷ് തിരുവല്ല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ദേഹോപദ്രവക്കേസിലും, അബ്കാരി കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികള്‍ കൈക്കൊണ്ടത്.

അന്വേഷണ സംഘത്തില്‍ എസ് ഐ. സതീഷ്‌കുമാര്‍, എ എസ് ഐ. വിനോദ്, സി പി ഒമാരായ സുജിത് പ്രസാദ്, ആരോമല്‍, രവികുമാര്‍, സുദീപ് കുമാര്‍, സന്ദീപ്, നവീന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

---- facebook comment plugin here -----