Connect with us

Kerala

സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് ഇയാള്‍

Published

|

Last Updated

ആലപ്പുഴ | സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ ചിറക്കല്‍ പുതിയതെരു മുറിയില്‍ കവിതാലയം വീട്ടില്‍ ജിഗീഷ് ആണ് പിടിയിലായത്. വെളിയനാട് സ്വദേശിനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ  അറസ്റ്റ്.  വസ്തുവിന്റെ ജപ്തി ഒഴിവാക്കിനല്‍കാമെന്നും പറഞ്ഞ് പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു.

മകളുടെ പേരിലുള്ള വസ്തുവിന്റെ ജപ്തി ഒഴിവാക്കിനല്‍കാന്‍ ലോണ്‍ തുകയുടെ 30 ശതമാനമായ 45,000 രൂപ കൈക്കലാക്കാന്‍ ശ്രമിക്കുകയായിരുന്നു. പുളിങ്കുന്ന് പൊലീസാണ് ഇയാളെ പിടികൂടിയത്.ഫ്രീലാന്‍സ് ജേണലിസ്റ്റായി ജോലി നോക്കുകയാണ് ഇയാള്‍. നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. രാമങ്കരി, എടത്വാ, കോടനാട്, കണ്ണപുരം, പുതുക്കാട്, മാള, കൊരട്ടി, മട്ടന്നൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍ നിലവിലുണ്ട്.

 

Latest