Kerala
മലപ്പുറത്ത് മരിച്ച യുവാവിന് നിപയെന്ന് സംശയം; സ്ഥിരീകരണത്തിനായി സാമ്പിള്‍ പുനെയിലേക്ക് അയച്ചു
ബെംഗളൂരുവില്‍ പഠിക്കുന്ന മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവാണ് കഴിഞ്ഞയാഴ്ച മരിച്ചത്
കോഴിക്കോട് | സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം. മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ നിപ പോസിറ്റീവ് ആയി.ബെംഗളൂരുവില്‍ പഠിക്കുന്ന മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവാണ് കഴിഞ്ഞയാഴ്ച മരിച്ചത്
കോഴിക്കോട് മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ പുനെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഈ ഫലം പോസിറ്റീവ് ആയാലെ നിപ സ്ഥിരീകരിക്കൂ.
---- facebook comment plugin here -----