Connect with us

Kerala

പോലീസിൻ്റെ യൂട്യൂബ് ചാനൽ തിരിച്ചു പിടിച്ചു

ഹാക്കർ പോസ്റ്റ് ചെയ്ത വീഡിയോകൾ നീക്കം ചെയ്തു

Published

|

Last Updated

തിരുവനന്തപുരം | ഹാക്ക് ചെയ്യപ്പെട്ട കേരള പോലീസ് യൂട്യൂബ് ചാനലിൻ്റെ നിയന്ത്രണം അധികൃതർ തിരിച്ചുപിടിച്ചു. സൈബർ ഡോമിൻ്റെ സഹായത്തോടെയാണ് ചാനൽ തിരിച്ചുപിടിച്ചത്. ഹാക്കർ പോസ്റ്റ് ചെയ്ത വീഡിയോകൾ ചാനലിൽ നിന്ന് നീക്കം ചെയ്യുകയും  ചെയ്തു.

ഇന്ന് രാവിലെ മുതലാണ് കേരള  പോലീസിൻ്റെ ചാനൽ ഹാക്ക് ചെയ്യപ്പെട്ട നിലയിൽ കണ്ടത്. സംഘം മൂന്ന് വീഡിയോകളാണ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നത്.  ഇവ നീക്കം ചെയ്തിട്ടുണ്ട്.

വിവിധ ബോധവത്കരണ വീഡിയോകളാണ് പോലീസ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇവക്കടിയിലാണ് ഹാക്കർ മറ്റ് വീഡിയോകൾ പോസ്റ്റ് ചെയ്തത്.

വിവിധ സോഷ്യൽ മീഡയ പ്ലാറ്റ് ഫോമുകൾ ഹാക്കർമാർ കൈയടക്കാറുണ്ട്. ഇത്തരം സാഹചര്യത്തിൽ സഹായവുമായി എത്തുന്ന പോലീസിൻ്റെ തന്നെ ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർമാരിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ നിർദേശങ്ങളും കേരള പോലീസ് നൽകാറുണ്ട് . ഇതിനിടെയാണ് പോലീസ് ചാനൽ തന്നെ ഹാക്ക് ചെയ്യപ്പെട്ടത്.

Latest