Connect with us

National

ഓടുന്ന കാറില്‍ നിന്ന് നോട്ടുകൾ വിതറി യൂട്യൂബര്‍. പണികൊടുത്ത് പോലീസ്

ഓടുന്ന കാറില്‍ നിന്ന് കള്ളനോട്ട് വിതറുന്ന സിനിമാ രംഗത്തെ പുനരാവിഷ്കരിക്കുകയായിരുന്നു സംഘം.

Published

|

Last Updated

ഗുരുഗ്രാം (ഹരിയാന)|  ഓടുന്ന കാറില്‍ നിന്ന് നോട്ടുകൾ വിതറിയ യൂട്യൂബറെ കുടുക്കി പോലീസ്.  യൂട്യൂബറായ സോറാവര്‍ സിംഗ് കല്‍സിയെയും സുഹൃത്തുക്കളെയുമാണ് ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തത്. അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും അത് സോഷ്യല്‍ മീഡിയയിലൂടെ റീലായി പ്രചരിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.

കാറിൻ്റെ ഡിക്കി തുറന്നുവെച്ചിരിക്കുന്ന യുവാവ് നോട്ട് വാരിവിതറുന്നതാണ് ദൃശ്യത്തിലുള്ളത്. തുണി ഉപയോഗിച്ച് മുഖം മറച്ചാണ് യുവാവ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

ഓടുന്ന കാറില്‍ നിന്ന് കള്ളനോട്ട് വിതറുന്ന സിനിമാ രംഗത്തെ പുനരാവിഷ്കരിക്കുകയായിരുന്നു സംഘം. ശാഹിദ് കപൂറിൻ്റെ  ഫർസി സിനിമയിൽ നിന്നുള്ള രംഗം അനുകരിച്ചാണ ഇൻസ്റ്റഗ്രാം റീൽ നിർമിച്ചത്.

നോട്ട് വിതറുന്ന റീല്‍ വൈറലായതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍ പെടുന്നതും വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് എടുത്തതും.

സംഘത്തെ പോലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു.

Latest