Kerala
കണ്ണൂരില്‍ പ്രവാസിയുടെ വീട്ടില്‍ മോഷണം; 75 പവന്‍ കവര്‍ന്നു
മോഷണത്തിന് ഉപയോഗിച്ച കമ്പിപ്പാര അടക്കമുള്ള ആയുധങ്ങള്‍ വീടിന് സമീപത്ത് നിന്ന് കണ്ടെത്തി.

കണ്ണൂര്‍ | കണ്ണൂരില്‍ പ്രവാസിയുടെ വീട്ടിലെ മുന്‍വാതില്‍ കുത്തിത്തുറന്ന് മോഷ്ടാക്കള്‍ 75 പവന്‍ സ്വര്‍ണം കവര്‍ന്നു. പ്രവാസിയായ റഫീക്കിന്റെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്.
വീട്ടുകാര്‍ മുകളിലത്തെ നിലയിലാണ് താമസിച്ചിരുന്നത്.താഴത്തെ നിലയിലെ മുറിയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് അലമാര കുത്തിത്തുറന്ന് കവര്‍ന്നത്.മോഷണത്തിന് ഉപയോഗിച്ച കമ്പിപ്പാര അടക്കമുള്ള ആയുധങ്ങള്‍ വീടിന് സമീപത്ത് നിന്ന് കണ്ടെത്തി.
സംഭവസമയം വീട്ടില്‍ റഫീക്കിന്റെ ഭാര്യയും മക്കളും ഇളയ അനുജത്തിയും മാത്രമാണ് ഉണ്ടായിരുന്നത്. റഫീക്കിന്റെ അച്ഛനും അമ്മയും ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്.സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.