Connect with us

Kerala

70 പവന്‍ സ്വര്‍ണവും ഡയമണ്ട് ആഭരണങ്ങളും മോഷണം പോയി, പ്രതിക്കായി അന്വേഷണം ഊര്‍ജിതം

വൈക്കം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Published

|

Last Updated

കോട്ടയം | വൈക്കം ആറാട്ടുകുളങ്ങരയില്‍ വീട്ടില്‍ നിന്നും 70 പവന്‍ സ്വര്‍ണവും ഡയമണ്ട് ആഭരണങ്ങളും മോഷണം പോയി. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വൈക്കം ആറാട്ടുകുളങ്ങരയിലെ പുരുഷോത്തമന്‍ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ ആളില്ലാത്ത സമയത്താണ് ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്.

പുരുഷോത്തമന്‍ നായരും ഭാര്യയും മകളും ചേര്‍ത്തലയില്‍ പോയി അടുത്ത ദിവസം തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഓട് പൊളിച്ച് അകത്ത് പ്രവേശിച്ചാണ് മോഷ്ടാവ് അലമാരക്കുള്ളില്‍ സൂക്ഷിച്ച 70 പവന്‍ സ്വര്‍ണവും ഡയമണ്ട് ആഭരണങ്ങളും മോഷ്ടിച്ചത്. ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ മോഷ്ടാവിന്റെ വിരലടയാളം കിട്ടിയിട്ടുണ്ട്. മോഷണത്തിന് ഉപയോഗിച്ച കമ്പിപ്പാരയും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. വീടിന് സമീപത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വൈക്കം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.