Connect with us

Kerala

ഒറ്റപ്പാലത്ത് പട്ടാപ്പകല്‍ ജ്വല്ലറിയില്‍ മോഷണം

സംഭവത്തെ തുടര്‍ന്ന് ഒറ്റപ്പാലം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ജ്വല്ലറിയിലെത്തി പരിശോധന നടത്തി.

Published

|

Last Updated

പാലക്കാട് | ഒറ്റപ്പാലം ടിബി റോഡിലെ പാറയ്ക്കല്‍ ജ്വല്ലറിയില്‍ മോഷണം. പട്ടാപ്പകല്‍ ജ്വല്ലറിക്കുള്ളില്‍ പ്രവേശിച്ച് ഒന്നര പവന്‍ തൂക്കമുള്ള മാലയാണ് മോഷ്ടാവ് കവര്‍ന്നത്. ചൊവ്വാഴ്ച ഉച്ചസമയത്താണ് മോഷണം നടന്നത്. ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ജ്വല്ലറിയില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്ന മൂന്നുമാലകളുമായി കടന്നുകളയാനാണ് ശ്രമിച്ചത്.

സ്വര്‍ണമാലകള്‍ മോഷ്ടിച്ച് ജ്വല്ലറിയില്‍ നിന്നും ഓടി സ്‌കൂട്ടറില്‍ കയറുന്നതിനിടെ രണ്ട് മാലകള്‍ ഇയാളുടെ പക്കലില്‍ നിന്നും നിലത്തുവീണു. മോഷണത്തെ തുടര്‍ന്ന് സ്ഥലത്ത് ആളുകള്‍ ഓടികൂടാന്‍ തുടങ്ങിയടതോടെ നിലത്തുവീണ രണ്ടുമാലകളും ഉപേക്ഷിച്ച് ഒന്നരപവന്‍ തൂക്കമുള്ള ഒരുമാലയുമായി പ്രതി കടന്നുകളയുകയായിരുന്നു. പാലക്കാട് കുളപ്പുള്ളി പാതയിലാണ് മോഷ്ടാവ് സ്‌കൂട്ടര്‍ ഓടിച്ചുപോയത്. സംഭവത്തെ തുടര്‍ന്ന് ഒറ്റപ്പാലം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ജ്വല്ലറിയിലെത്തി പരിശോധന നടത്തി.

Latest