Connect with us

Kannur

പയ്യന്നൂരില്‍ ക്ഷേത്രത്തില്‍ മോഷണം; കവര്‍ന്നത് തിരുവാഭരണങ്ങള്‍

വിഗ്രഹത്തില്‍ ചാര്‍ത്തുന്ന ചന്ദ്രക്കലയും താലിയും ഉള്‍പ്പെടെ രണ്ടര പവന്‍ വരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്.

Published

|

Last Updated

കണ്ണൂര്‍ | പയ്യന്നൂരിലെ വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ മോഷണം പോയി. നഗരത്തോട് ചേര്‍ന്നുള്ള ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന ചന്ദ്രക്കലയും താലിയും ഉള്‍പ്പെടെ രണ്ടര പവന്‍ വരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു.

ക്ഷേത്രത്തിന് സമീപത്തെ ഭണ്ടാരപ്പുരയിലെ മുറിയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്.

ഇന്നലെ വിളക്ക് വെയ്ക്കാന്‍ എത്തിയവര്‍ മുറിയുടെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി വ്യക്തമായത്.

 

---- facebook comment plugin here -----

Latest