Kozhikode
പോലീസ് സ്റ്റേഷനില്‍ മോഷണം: എ എസ് ഐക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്
കപ്പലിലെ കള്ളനെത്തേടിയുള്ള അന്വേഷണം ഊര്‍ജിതം
കോഴിക്കോട് | നഗരത്തിലെ കസബ പോലീസ് സ്റ്റേഷനിലെ മോഷണം സംബന്ധിച്ച് എ എസ് ഐക്കെതിരെ അന്വേഷണ റിപ്പോർട്ട് വന്നിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയായില്ല.
രണ്ടാഴ്ച മുമ്പ് സി ഐയുടെ ഓഫീസില്‍ സൂക്ഷിച്ച പുത്തന്‍ ഡയറികളില്‍ അഞ്ചെണ്ണം കാണാതെയായതോടെയാണ് കപ്പലിലെ കള്ളനെത്തേടിയുള്ള അന്വേഷണം ഊര്‍ജിതമായത്. സി സി ടി വി അരിച്ചുപെറുക്കിയപ്പോഴാണ് അറിയുന്നത്, ഡയറി മോഷണത്തിന് പിന്നില്‍ കസബ സ്റ്റേഷനിലെ ഒരു എ എസ് ഐ തന്നെയാണെന്ന്. ഇതോടെ പോക്കറ്റിലെ പണം മോഷ്ടിക്കുന്ന ആളെക്കുറിച്ചും ധാരണയായി. എ എസ് ഐയുടെ സ്വാഭാവദൂഷ്യം ചൂണ്ടിക്കാട്ടി കസബ എസ് ഐ തന്നെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പുറമെ സ്‌പെഷ്യല്‍ ബാഞ്ചിന്റെ റിപ്പോര്‍ട്ടും ഉന്നതങ്ങളിലെത്തി.
എന്നാല്‍, സിറ്റി പോലീസ് കമ്മീഷണറുടെ ഭാഗത്ത് നിന്ന് ചെറിയൊരു നടപടി പോലും ഉണ്ടായില്ലത്രെ. തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഇതിന് മുമ്പ് ആരോപണ വിധേയനായ എ എസ് ഐ ഉന്നത ഉദ്യോഗസ്ഥനെ വെല്ലുവിളിച്ച കാര്യവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.