Connect with us

Kerala

കൊച്ചിയിലെ ജ്വല്ലറിയില്‍ മോഷണ ശ്രമം; ഗുജറാത്ത് സ്വദേശിനികളായ മൂന്നുപേര്‍ പിടിയില്‍

തൃക്കാക്കര എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് ഭാഗത്തെ ജ്വല്ലറിയില്‍ കയറിയാണ് സംഘം മോഷണം നടത്താന്‍ ശ്രമിച്ചത്.

Published

|

Last Updated

കൊച്ചി | കൊച്ചിയിലെ ജ്വല്ലറിയില്‍ മോഷണത്തിന് ശ്രമിച്ച മൂന്ന് ഗുജറാത്ത് സ്വദേശിനികളെ പോലീസ് പിടികൂടി. നന്ദിനി, സുമന്‍, ഗായത്രി എന്നിവരെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്.

തൃക്കാക്കര എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് ഭാഗത്തെ ജ്വല്ലറിയില്‍ കയറിയാണ് സംഘം മോഷണം നടത്താന്‍ ശ്രമിച്ചത്.

മൂക്കുത്തി വാങ്ങാനെന്ന വ്യാജേനയെത്തിയ സ്ത്രീകള്‍ സ്വര്‍ണമാല കവരാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ണില്‍പെട്ട ജ്വല്ലറിയിലെ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest