Connect with us

Kerala

ആഢംബര ജീവിതത്തിനായി മോഷണം;കൊല്ലത്ത് ഇന്‍സ്റ്റഗ്രാം താരം പിടിയില്‍

ഭര്‍തൃസഹോദരിയുടേയും സുഹൃത്തിന്റേയും വീട്ടില്‍ നിന്ന് 17 പവന്‍ സ്വര്‍ണമാണ് മുബീന മോഷ്ടിച്ചത്

Published

|

Last Updated

കൊല്ലം |  ആഡംബര ജീവിതം നയിക്കാനായി ബന്ധുവിന്റേയും സുഹൃത്തിന്റേയും വീടുകളില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച ഇന്‍സ്റ്റഗ്രാം താരം പിടിയില്‍. ഭജനമഠം സ്വദേശിനി മുബീനയാണ് അറസ്റ്റിലായത്. ഭര്‍തൃസഹോദരിയുടേയും സുഹൃത്തിന്റേയും വീട്ടില്‍ നിന്ന് 17 പവന്‍ സ്വര്‍ണമാണ് മുബീന മോഷ്ടിച്ചത്. ചിതറ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ സെപ്തംബറിലാണ് മുബീനയുടെ ഭര്‍തൃസഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷണം പോകുന്നത്. ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവന്‍ വീതമുള്ള രണ്ട് ചെയിന്‍, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള്‍ എന്നിവയാണ് കാണാതായത്. ഒക്ടോബര്‍ പത്തിനാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോള്‍ മുബീന സെപ്റ്റംബര്‍ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്നതായി കണ്ടു. അതിന് ശേഷം ഒക്ടോബര്‍ പത്ത് വരെ പുറത്തുള്ള മാറ്റാരും വീട്ടില്‍ വന്നില്ലെന്നും ദൃശ്യങ്ങളില്‍ നിന്ന് മനസിലായി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ മുബീനയുടെ സുഹൃത്ത് അമാനിയുടെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷണം പോയിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ഭര്‍ത്താവ് അടുത്തിടെയാണ് വിദേശത്ത് പോയത്. സാമ്പത്തികമായി അത്ര നല്ല നിലയില്‍ അല്ലാതിരുന്നിട്ടും മുബീന ആഡംബര ജീവിതമാണ് നടത്തുന്നതെന്ന് പോലീസ് കണ്ടെത്തി. മുബീനയുടെ കയ്യിലുണ്ടായിരുന്നത് ഒന്നര ലക്ഷം രൂപയുടെ ഫോണായിരുന്നു.തുടര്‍ന്ന് മുബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയതപ്പോഴാണ് കുറ്റം സമ്മതിച്ചത്.

---- facebook comment plugin here -----

Latest