Connect with us

Kerala

ആര്‍ ഡി ഒ കോടതിയിലെ മോഷണം; മുന്‍ സീനിയര്‍ സൂപ്രണ്ട് പിടിയില്‍

മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍ നായരാണ് പിടിയിലായത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം ആര്‍ ഡി ഒ കോടതിയിലെ മോഷണക്കേസില്‍ പ്രതി പിടിയില്‍. മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍ നായരാണ് പിടിയിലായത്. സാമ്പത്തിക പ്രതിസന്ധി കാരണം മോഷണം നടത്തുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി ഇയാള്‍ പോലീസ് നിരീക്ഷണത്തിലുണ്ടായിരുന്നു.

തിരുവനന്തപുരം എസ് എച്ച് ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. 110 പവന്‍ സ്വര്‍ണമാണ് ആര്‍ ഡി ഒ കോടതിയില്‍ നിന്ന് മോഷണം പോയത്.

 

Latest