ACTRESS ATTACK CASE
അവന്മാരുടേത് നല്ല ഉദ്ദേശ്യമല്ല; മകന്റെ വീട്ടിലെ റെയ്ഡില്‍ പ്രതികരിച്ച് പി സി ജോര്‍ജ്
പരീക്ഷാ സമയത്ത് കൊച്ചുമക്കള്‍ പഠിക്കുന്ന ടാബ് പിടിച്ചോണ്ട് പോയി
കോട്ടയം| നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ പ്രതികരണവുമായി പി സി ജോര്‍ജ്. കൊച്ചുമക്കള്‍ പഠിക്കുന്ന ടാബ് കൊണ്ടുപോകണമെന്നാണ് പറയുന്നതെന്നും പരീക്ഷാസമയത്ത് അത് നല്ല ഉദ്ദേശ്യത്തിനല്ലെന്നും പി സി പ്രതികരിച്ചു.
ദിലീപിന്റെ അനിയന്‍ ചാക്കോച്ചനെ (ഷോണ്‍ ജോര്‍ജ്) വിളിച്ച ഫോണ്‍ നശിപ്പിച്ചതാണെന്ന് 2019ല്‍ തന്നെ കത്ത് കൊടുത്തിരുന്നു. ഞാന്‍ ഇത്രയും നേരം എല്ലാം സഹകരിച്ച് കൂടെനിന്നു. പക്ഷേ, ഇവന്മാര് വന്നുവന്ന് എന്റെ കൊച്ചുമക്കള്‍ പഠിക്കുന്ന ടാബ്, അത് സീല്‍ ചെയ്ത് മേടിക്കുവാ. പിള്ളേരെങ്ങനെ പഠിക്കും? പരീക്ഷാസമയത്ത് ആ ടാബ് എടുത്തോണ്ട് പോകണമെന്ന്. അവന്മാരുടെ സൂക്കേടെന്നാ. നല്ല ഉദ്ദേശ്യമല്ലെന്ന് മനസ്സിലായില്ലേ?”- പിസി ജോര്‍ജ് പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസില്‍ പി സി ജോാര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. കേസില്‍ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ ഉണ്ടാക്കി അന്വേഷണത്തിന്റെ വഴിതെറ്റിച്ചു എന്ന കേസുമായി ബന്ധപ്പെട്ടാണ് വീട്ടില്‍ റെയ്ഡ് നടന്നത്. വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടത് ഷോണ്‍ ജോര്‍ജ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.