Connect with us

Kerala

തേങ്കുറുശ്ശി ദുരഭിമാനക്കൊല; ശിക്ഷാ വിധി ഇന്ന്

പ്രതികള്‍ രണ്ടു പേരും കുറ്റക്കാരെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു

Published

|

Last Updated

പാലക്കാട് | തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി ഇന്ന്. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ വിനായക റാവു ആണ് ശിക്ഷ വിധിക്കുക. പ്രതികള്‍ രണ്ടു പേരും കുറ്റക്കാരെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു.

2020 ക്രിസ്മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇതര ജാതിയില്‍നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് എന്ന അപ്പു ആണ് കൊല്ലപ്പെട്ടത്. വിവാഹത്തിന്റെ 88-ാം നാളിലാണ് അനീഷ് കുത്തേറ്റ് മരിച്ചത്.

കേസില്‍ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാംപ്രതിയും ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാംപ്രതിയുമാണ്.

 

Latest