COVID ALERT KERALA
സംസ്ഥാനത്ത് ഇന്ന് 1278 കൊവിഡ് കേസുകള്‍
തുടര്‍ച്ചയായി മൂന്നാം ദിനവും ആയിരത്തിലേറെ കേസുകള്‍

തിരുവനന്തപുരം | സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം ദിനവും ആയിരത്തിലേറെ കൊവിഡ് കേസുകള്‍. 1,278 കേസുകളും ഒരു കൊവിഡ് മരണങ്ങളുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലത്തെ അപേക്ഷിച്ച് കേസില്‍ നേരിയ കുറവുണ്ട്. ഇന്നലെ 1370 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
എറണാകുളത്താണ് ഏറ്റവുമധികം (407) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെയും ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ എറണാകുളം ജില്ലയിലായിരുന്നു, 463 പേര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ വീണ്ടും കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്. മെയ് 31ന് 1,161 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് രോഗബാധ.
---- facebook comment plugin here -----