Connect with us

National

രാജ്യത്ത് 1,892 ഒമിക്രോണ്‍ ബാധിതര്‍

568 രോഗികളുള്ള മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്

Published

|

Last Updated

ന്യൂഡല്‍ഹി |രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. രാജ്യത്ത് ഇതുവരെ 1,892 പേര്‍ക്ക് ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 766 പേര്‍ രോഗമുക്തരായി. 568 രോഗികളുള്ള മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് തൊട്ടുപിന്നില്‍ 382 രോഗികളുമായി ഡല്‍ഹിയാണ് .കേരളം(185), രാജസ്ഥാന്‍(174), ഗുജറാത്ത്(152), തമിഴ്നാട്(121) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍

അതേസമയം, ആശങ്ക ഉയര്‍ത്തി രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11,007 പേര്‍ രോഗമുക്തരായി. 124 പേര്‍ക്ക് ജീവഹാനി സംഭവിച്ചു

Latest