uapa
യു എ പി എ പ്രകാരം രാജ്യത്ത് 42 നിരോധിത സംഘടനകള്‍; 13 പേര്‍ തീവ്രവാദികള്‍
ഇവരെ കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റേയും ക്രമസമാധാന പാലന ഏജന്‍സികള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്
ന്യൂഡല്‍ഹി | യു എ പി എ നിയമപ്രകാരം രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനകള്‍ 42 എണ്ണമാണെന്ന് രാജ്യസഭയില്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എ ഐ എ ഡി എം കെ എം പി എ വിജയകുമാറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രാലയം. നിയമപ്രകാരമല്ലാത്ത സംഘടനകള്‍ രാജ്യത്ത് 13 എണ്ണമുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇതേ നിയമപ്രകാരം രാജ്യത്ത് 31 വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റേയും ക്രമസമാധാന പാലന ഏജന്‍സികള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ ഉണ്ടാവും.
തീവ്രവാദ സ്വഭാവമുള്ള ആളുകള്‍ കൂടിച്ചേര്‍ന്ന് പുതി ഗ്രൂപ്പുകള്‍ ഉണ്ടാവാതിരിക്കാനാണ് ഇത്തരത്തില്‍ വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇതിനായി ഒരു വകുപ്പ് കൂട്ടിച്ചേര്‍ക്കുകയാണ് ഉണ്ടായതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.