Connect with us

Omicron Kerala

സംസ്ഥാനത്ത് 59 പേര്‍ക്ക്കൂടി ഒമിക്രോണ്‍

ക്ലസ്റ്ററുകള്‍ മറച്ചുവെച്ചാല്‍ കര്‍ശന നടപടിയെന്ന് വീണാ ജോര്‍ജ്; സ്‌കൂളുകള്‍ വീണ്ടും അടക്കണമോയെന്ന് നാളെ തീരുമാനിക്കും

Published

|

Last Updated

തിരുവനന്തപുരം | കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ സംസ്ഥാനത്ത് കുതിച്ചുയരുന്നു. ഇന്ന് 59 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 480 ആയി. ഇന്ന് രോഗം സ്ഥികീരിച്ചവരില്‍ ഒമ്പത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ലഭിച്ചത്.

കൊവിഡ് കേസുകള്‍ വലിയ തോതിയിള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ക്ലസ്റ്റുകള്‍ മറച്ചുവെച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സ്വകാര്യ നേഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്റര്‍ മറച്ചുവെച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഡി എം ഒക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

അതിനിടെ സ്‌കൂളുകള്‍ വീണ്ടും അടക്കണമോയെന്ന കാര്യത്തില്‍ നാളെ ചേരുന്ന അവലകോന യോഗം ചര്‍ച്ച ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂളുകള്‍ അടക്കുന്നതടക്കം സ്വീകരിക്കുന്ന പുതിയ നടപടികള്‍ യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Latest