Connect with us

Editors Pick

വെള്ളമില്ലാതെ മാസങ്ങളോളം ജീവിക്കാൻ കഴിയുന്ന മൃഗങ്ങളെ കുറിച്ച് അറിയാം...

ഓരോ ജീവികളുടെയും ശാരീരിക അവസ്ഥ അനുസരിച്ചാണ് അവ പ്രവർത്തിക്കുന്നത്.

Published

|

Last Updated

വെള്ളമില്ലാതെ ഒന്നുരണ്ട് ദിവസത്തിൽ കൂടുതൽ ജീവിക്കുന്നതിനെ കുറിച്ച് നമ്മൾ മനുഷ്യർക്ക് ചിന്തിക്കാനേ കഴിയില്ല. എന്നാൽ വെള്ളമില്ലാതെ അവശ്വസനീയമായ ചുറ്റുപാടിൽ ജീവിക്കാൻ കഴിയുന്ന നിരവധി ജീവികൾ ഉണ്ട് ലോകത്ത്.അവ ഏതൊക്കെയെന്നു നോക്കാം.

ഒട്ടകങ്ങൾ

ഒട്ടകങ്ങൾക്ക് വെള്ളം ഇല്ലാതെ ആഴ്ചകളോളം ജീവിക്കാനാകും. അവയുടെ കൂനുകളിൽ സംഭവിക്കുന്ന കൊഴുപ്പ് ആവശ്യമുള്ളപ്പോൾ വെള്ളം ആക്കി മാറ്റുകയാണ് ചെയ്യുന്നത്.

 

തവളകൾ

ശരീരത്തിൽ വെള്ളം പിടിച്ചുനിർത്താൻ കഴിവുള്ള ജീവിയാണ് തവള. വർഷങ്ങളോളം വരണ്ട അവസ്ഥകളിൽ ഭൂമിക്കടിയിൽ കുഴിയെടുത്ത് പ്രവർത്തനരഹിതമായ അവസ്ഥയിൽ ഇരിക്കാൻ ഇവർക്ക് കഴിയും.

 

മരുഭൂമിയിലെ ആമകൾ

മരുഭൂമിയിലെ ആമകൾക്ക് മാസങ്ങളോളം വെള്ളം ഇല്ലാതെ ജീവിക്കാൻ കഴിയും.
അവയുടെ രാസ വിനിമയും മന്ദഗതിയിലാക്കുകയും ശരീരത്തിൽ ഈർപ്പം സംഭരിക്കുകയും ചെയ്യുകയാണ് ആമകൾ ചെയ്യുന്നത്.

 

കങ്കാരു എലി

വടക്കേ അമേരിക്കൻ മരുഭൂമികളിൽ കാണുന്ന ഒരു ചെറിയ തരം എലിയാണിത്. ഇവയ്ക്ക് വരണ്ട ചുറ്റുപാടുകളിൽ പോലും ഒരുപാട് കാലം ജീവിക്കാൻ കഴിയും.

 

മുതലകൾ

മുതലകൾക്ക് മാസങ്ങളോളം വെള്ളമില്ലാതെ അതിജീവിക്കാൻ കഴിയും.പ്രത്യേകിച്ച് വരണ്ട കാലങ്ങളിൽ ശരീരത്തിൽ വെള്ളം ഇല്ലാതെയാണ് ജീവിക്കുന്നത്. ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ച് ആണ് ഇവ വെള്ളത്തിന്റെ അപര്യാപ്തത പരിഹരിക്കുന്നത്.

 

കരടികൾ

കരടികൾക്ക് മാസങ്ങളോളം വെള്ളം കുടിക്കാതെ ജീവിക്കാൻ കഴിയും. ശൈത്യകാലത്ത് അവ ഇത്തരത്തിലാണ് ജീവിക്കുന്നത്.

വെള്ളമില്ലാതെ ഒരു ദിവസം പോലും കഴിച്ചുകൂട്ടാൻ നമുക്ക് ബുദ്ധിമുട്ടാണല്ലേ. എന്നാൽ ഈ ജീവികൾ ഇങ്ങനെ ജീവിക്കുന്നു എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നിപ്പോയേക്കാം. ഓരോ ജീവികളുടെയും ശാരീരിക അവസ്ഥ അനുസരിച്ചാണ് അവ പ്രവർത്തിക്കുന്നത്.

Latest