Connect with us

National

സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്കയുണ്ട്; തന്റെ ഡീപ് ഫേക്ക് വീഡിയോക്കെതിരെ നടപടി ആവശ്യപ്പെട്ട് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നു ശ്രദ്ധയില്‍പ്പെട്ടവരെല്ലാം ഇത് റിപ്പോര്‍ട്ട് ചെയ്യണമെന്നും സച്ചിന്‍ പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | തന്റെ ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചതിനെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സാങ്കേതിക വിദ്യ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്കയുണ്ടെന്നും സംഭവത്തില്‍ നടപടി വേണമെന്നും സാമൂഹിക മാധ്യമമായ എക്സിലൂടെ ആവശ്യപ്പെട്ടു. തന്റെ മകള്‍ സാറ ഓണ്‍ ലൈന്‍ കളിച്ച് വലിയ തുക സമ്പാദിക്കുന്നതായും അതുപോലെ എല്ലാവരും കളിക്കണമെന്ന തരത്തിലുള്ള വ്യാജ പരസ്യവീഡിയോയാണ് സച്ചിന്റെതായി പ്രചരിക്കുന്നത്. ഈ വിഡിയോയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സച്ചിന്‍ പറഞ്ഞു.ഇത്തരം വ്യാജവീഡിയോകള്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുണമെന്ന് സച്ചിന്‍ പറഞ്ഞു. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നു ശ്രദ്ധയില്‍പ്പെട്ടവരെല്ലാം ഇത് റിപ്പോര്‍ട്ട് ചെയ്യണമെന്നും സച്ചിന്‍ പറഞ്ഞു.

സ്‌കൈവാര്‍ഡ് ഏവിയേറ്റര്‍ ക്വസ്റ്റ് എന്ന ഓണ്‍ലൈന്‍ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോയാണ് സച്ചിന്റെതായി പുറത്തുവന്നത്.

 

നേരത്തെ, പല സെലിബ്രിറ്റികളുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നിരുന്നു. രശ്മിക മന്ദാനയാണ് ഡീപ് ഫേക്കിന് ആദ്യം ഇരയായത്. ഈ കേസില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തെങ്കിലും ഇതിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല

 

---- facebook comment plugin here -----