National
പൂഞ്ചിലെ ഭീകരാക്രമണത്തിനു പിന്നില്‍ ഏഴ് പേരെന്ന് സൂചന
ഡല്‍ഹിയില്‍ നിന്നുള്ള ഫോറന്‍സിക് സംഘം ഉള്‍പ്പെടെ രണ്ട് എന്‍ഐഎ സംഘങ്ങളും കേസന്വേഷിക്കാന്‍ പൂഞ്ചില്‍ എത്തുന്നുണ്ട്.

ശ്രീനഗര്‍| ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ട് ഗ്രൂപ്പുകളിലായി ഏഴ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ പാക് ദേശീയവാദ ഗ്രൂപ്പുകളാണെന്നും സൂചനയുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. ജയ്ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ തുടങ്ങിയ സംഘടനകളുടെ രജൗരിയില്‍ സജീവമായ ഭീകരരുടെ സഹായത്തോടെയായിരുന്നു ആക്രമണം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഡ്രോണുകളും സ്നിഫര്‍ നായ്ക്കളെയും ഉപയോഗിച്ച് ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാസേന ബറ്റാ-ഡോരിയ മേഖലയില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള ഫോറന്‍സിക് സംഘം ഉള്‍പ്പെടെ രണ്ട് എന്‍ഐഎ സംഘങ്ങളും കേസന്വേഷിക്കാന്‍ പൂഞ്ചില്‍ എത്തുന്നുണ്ട്.