Connect with us

Health

ശൈത്യകാലത്ത് നിലക്കടല കഴിക്കുന്നതിന്റെ ഗുണങ്ങൾ ഏറെയാണ് !

തണുപ്പുള്ള മാസങ്ങളിൽ നിങ്ങളുടെ ശരീരത്തെ പോഷകങ്ങളോടെ സൂക്ഷിക്കാൻ ഇവക്ക് കഴിയും

Published

|

Last Updated

ട്ട്സുകളിൽ ഏറ്റവും വിലകുറഞ്ഞു കിട്ടുന്ന സൂപ്പർ ഫുഡ് ആണ് നിലക്കടല. തണുപ്പുള്ള മാസങ്ങളിൽ നിങ്ങളുടെ ശരീരത്തെ പോഷകങ്ങളോടെ സൂക്ഷിക്കാൻ ഇവക്ക് കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. നിങ്ങളുടെ തണുപ്പുകാല ഭക്ഷണത്തിൽ നിലക്കടല ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

നിങ്ങൾക്ക് ഊർജ്ജം നൽകുന്നു

  • കൊഴുപ്പുകളും പ്രോട്ടീനുകളും സമ്പന്നമായ നിലക്കടല നിങ്ങളെ തണുപ്പ് കാലത്ത് പോലും ഊർജ്ജസ്വലതയോടെ സജീവമായി നിലനിർത്തുന്നതിന് സഹായിക്കുന്നു.

ഹൃദയ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു

  • മോണോ സാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയ നിലക്കടല ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

തണുപ്പുകാലത്ത് ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നു

  • നിലക്കടയിൽ വൈറ്റമിൻ ഇ ഉണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കുകയും തിളക്കത്തോടെ നിലനിർത്തുകയും ചെയ്യുന്നു.

ദഹനത്തെ സഹായിക്കുന്നു

  • തണുപ്പ് കാലത്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ആരോഗ്യമുള്ള ദഹനം എന്നത്. ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കാൻ നിലക്കടലയ്ക്ക് കഴിയും.

അപ്പോൾ എങ്ങനെയാ ബദാമിനെക്കാളും അണ്ടിപ്പരിപ്പിനെക്കാളും  വിലകുറഞ്ഞ് കിട്ടുന്ന നിലക്കടയിലെ ആരോഗ്യ ഗുണങ്ങൾക്കായി കൂടെ കൂട്ടുകയല്ലേ…