Kerala
കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തില്‍ ചെറിയ തര്‍ക്കങ്ങള്‍ ഉണ്ട്, ചര്‍ച്ച നടത്തി പരിഹരിക്കും: മന്ത്രി ആന്റണി രാജു
കെ -റെയില്‍ പദ്ധതി രേഖ ഗതാഗത വകുപ്പിലുള്‍പ്പെടുന്നതാണെങ്കിലും മേല്‍നോട്ടം വഹിക്കുന്നത് മുഖ്യമന്ത്രി നേരിട്ടാണെന്നും ഗതാഗത മന്ത്രി
തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ചെറിയ കാര്യങ്ങളിലാണ് തര്‍ക്കമുള്ളത്. മറ്റു പ്രധാന വിഷയങ്ങളില്‍ ധാരണയായിട്ടുണ്ട്. തര്‍ക്കവിഷയത്തില്‍ വീണ്ടും ജനുവരി 3 ന് ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച പരിഷ്‌ക്കരിച്ച ശമ്പളം കൊടുത്തു തുടങ്ങുന്ന തീയതിക്ക് മാറ്റമുണ്ടാകില്ലെന്നും ഉടനെ ശമ്പള പരിഷ്‌ക്കരണ ബില്‍ ഒപ്പിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. കെ -റെയില്‍ പദ്ധതി രേഖ ഗതാഗത വകുപ്പിലുള്‍പ്പെടുന്നതാണെങ്കിലും മേല്‍നോട്ടം വഹിക്കുന്നത് മുഖ്യമന്ത്രി നേരിട്ടാണെന്നും ഗതാഗത മന്ത്രി അറിയിച്ചു.