Connect with us

National

രാജ്യത്ത് തെരുവുനായ്ക്കളെക്കാള്‍ കൂടുതല്‍ ഇഡി; അശോക് ഗെഹ്‌ലോട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ സമയം അവസാനിച്ചു കൊണ്ടിരിക്കുന്നത് അറിയുന്നില്ലെന്നും ഗെഹ്ലോട്ട്

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് തെരുവുനായ്ക്കളെക്കാള്‍ കൂടുതല്‍ ഇഡി ഉദ്യോഗസ്ഥരാണ് അലഞ്ഞു നടക്കുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കഴിഞ്ഞദിവസം രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളുടെ വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിമര്‍ശനവുമായി അശോക് ഗെഹ്‌ലോട്ട് രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ സമയം അവസാനിച്ചു കൊണ്ടിരിക്കുന്നത് അറിയുന്നില്ലെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി.

അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് രാജ്യത്തെ ജനാധിപത്യത്തിന് ഭീഷണിയാണ്. കഴിഞ്ഞ 9 വര്‍ഷമായി പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്താന്‍ ഇഡി പോലുള്ള അന്വേഷണ ഏജന്‍സികളെ ബിജെപി ഉപയോഗിക്കുന്നുവെന്നും ഗെഹ്ലോട്ട് പറഞ്ഞു. രാജ്യത്ത് ഇഡി ഭീകരത അഴിച്ചുവിടുകയാണ്. ഇത്തരം റെയ്ഡുകളിലുടെ തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാമെന്നാണ് ബിജെപി കരുതുന്നതെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോടാസ്രയുടെ വീട്ടിലാണ് കഴിഞ്ഞദിവസം ഇഡി റെയ്ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധന. വിദേശ ഇടപാട് കേസില്‍ ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്‌ലോട്ടിനോട് ഒക്ടോബര്‍ 30ന് ഡല്‍ഹിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനും ഇഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest