Connect with us

Kuwait

കുവൈത്ത് നിരത്തുകളില്‍ ഓടുന്നത് 22 ലക്ഷത്തില്‍ പരം വാഹനങ്ങള്‍

2006 ജനുവരി ഒന്ന് മുതല്‍ 2022 ഫെബ്രുവരി 15 വരെ കുവൈത്തികളുടെയും പ്രവാസികളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാത്തരം വാഹനങ്ങളുടെയും എണ്ണം 2.228.747 ആണ്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ 2006 ജനുവരിക്ക് ശേഷം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം. 2006 ജനുവരി ഒന്ന് മുതല്‍ 2022 ഫെബ്രുവരി 15 വരെ കുവൈത്തികളുടെയും പ്രവാസികളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാത്തരം വാഹനങ്ങളുടെയും എണ്ണം 2.228.747 ആണെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. എം പി ഡോ. അബ്ദുല്‍ അസീസ് അല്‍ സഖാബിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ആഭ്യന്തര മന്ത്രാലയം സ്ഥിതി വിവര കണക്കുകള്‍ നല്‍കിയത്.

സ്വകാര്യ കാര്‍ ലൈസന്‍സുകളുടെ എണ്ണം 1.892.208 ആണ്. ടാക്‌സികള്‍-436. യാത്രക്കാര്‍ക്കുള്ള പൊതു ഗതാഗത വാഹനങ്ങള്‍-2.768. സ്വകാര്യ പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ട് വെഹിക്കിളുകള്‍-35.214 ലൈസന്‍സുകള്‍ എന്നിങ്ങനെയാണ് മന്ത്രാലയത്തിന്റെ കണക്ക്.

 

 


  -->