Connect with us

Kerala

എന്‍ സി പിയില്‍ തര്‍ക്കങ്ങളില്ല; മന്ത്രിസ്ഥാനത്തു നിന്നും മാറാന്‍ തയ്യാറെന്നും എ കെ ശശീന്ദ്രന്‍

ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച്ച നടത്താന്‍ തോമസ് കെ തോമസിന് സ്വാതന്ത്ര്യം ഉണ്ട്. അതില്‍ അച്ചടക്കലംഘനം ഇല്ല

Published

|

Last Updated

കോഴിക്കോട് |  മന്ത്രി സ്ഥാനത്തെ ചൊല്ലി എന്‍ സി പിയില്‍ തര്‍ക്കങ്ങളെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍. തോമസ് കെ തോമസ് എംഎല്‍എയ്ക്ക് മന്ത്രിയാകാന്‍ താന്‍ തടസ്സമാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച്ച നടത്താന്‍ തോമസ് കെ തോമസിന് സ്വാതന്ത്ര്യം ഉണ്ട്. അതില്‍ അച്ചടക്കലംഘനം ഇല്ല. പിടിവാശിക്കൊണ്ടാണ് താന്‍ മന്ത്രിപദവിയില്‍ തുടരുന്നതെന്ന് പ്രചരിപ്പിക്കരുത്. മന്ത്രി സ്ഥാനത്ത് നിന്നും മാറാന്‍ തയ്യാറാണെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

രണ്ട് മാസം മുമ്പ് മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ശരദ് പവാര്‍ ബോംബെയില്‍ തന്നെയും തോമസ് കെ തോമസിനെയും പി സി ചാക്കോയെയും വിളിപ്പിച്ചിരുന്നു. അന്ന് ആശയവിനിമയം നടത്തിയിരുന്നുവെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് വന്നതോടെ തീരുമാനം നീണ്ടുപോയി. അതിന്റെ ബാക്കിയാണ് ഇന്നലെ നടന്നത് – എ കെ ശശീന്ദ്രന്‍ പറഞ്ഞു. തോമസ് കെ തോമസ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായ കാര്യങ്ങള്‍ അറിയില്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

മന്ത്രിമാറ്റത്തിലെ തീരുമാനം നീളുന്നതില്‍ കടുത്ത അതൃപ്തിയിലാണ് തോമസ് കെ തോമസ് എംഎല്‍എ ഇതുമായ ബന്ധപ്പെട്ട് ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.ഡല്‍ഹിയിലെ ശരദ് പവാറിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച നടന്നത്.എന്നാല്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ തോമസ് കെ തോമസ് വ്യക്തമാക്കിയിരുന്നില്ല

Latest