Connect with us

Kerala

കോഴിക്കോട് മെഡി.കോളജില്‍ ഡോക്ടര്‍മാരില്ല; ത്വക്ക് രോഗ വിഭാഗം സ്പെഷ്യാലിറ്റി ഒ പികള്‍ നിര്‍ത്തി

സോറിയാസിസ്, അലര്‍ജി, വെള്ളപ്പാണ്ട്, തൊലിപ്പുറത്തെ ക്യാന്‍സര്‍ തുടങ്ങിയ ഒ പികളാണ് നിര്‍ത്തിയത്

Published

|

Last Updated

കോഴിക്കോട് | മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തത് കാരണം ത്വക്ക് രോഗ വിഭാഗത്തിലെ സ്പെഷ്യാലിറ്റി ഒ പികള്‍ നിര്‍ത്തലാക്കി. സോറിയാസിസ്, അലര്‍ജി ക്ലിനിക്, വെള്ളപ്പാണ്ട് ക്ലിനിക്, തൊലിപ്പുറത്തെ ക്യാന്‍സര്‍ തുടങ്ങിയ ഒ പികളാണ് നിര്‍ത്തിയത്. രണ്ട് പ്രൊഫസര്‍മാര്‍, ഒരു അസ്സോസിയേറ്റ് പ്രൊഫസര്‍മാര്‍, എട്ട് അസ്സിസ്റ്റന്റ്‌പ്രൊഫസര്‍മാര്‍, രണ്ട് സീനിയര്‍ റെസിഡന്റ്എന്നിങ്ങനെയാണ് നിലവില്‍ ഉണ്ടാകേണ്ട ഡോക്ടര്‍മാരുടെ സ്റ്റാഫ് പാറ്റേ
ണ്‍.

ഇതിന് പകരം ഒരു പ്രൊഫസര്‍, രണ്ട് അസ്സോസിയേറ്റ് പ്രൊഫസര്‍, ഒരു സീനിയര്‍ റെസിഡന്റ്, രണ്ട് അസ്സിസ്റ്റന്റ്‌പ്രൊഫസര്‍മാര്‍ എന്നിങ്ങനെയാണുള്ളത്. 13 ഡോക്ടര്‍മര്‍ വേണ്ടിടത്ത് അഞ്ച് പേര്‍ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഇതില്‍ ശരാശരി ഒന്നോ രണ്ടോ പേര്‍ ദിവസേന ലീവ് ആയിരിക്കും. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളജ് ത്വക്ക് രോഗ വിഭാഗത്തിലെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുന്നത്. എല്ലാ ദിവസവും ഒ പി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ, രണ്ട് എം ബി ബി എസ് ബാച്ചിനും എം ഡിക്കും ക്ലാസ്സ് കൊടുക്കേണ്ടതുണ്ട്.

ഒ പിക്കും രണ്ട് വാര്‍ഡുകള്‍ക്കും പുറമെ, സ്‌കിന്‍ സര്‍ജറി, കോസ്മറ്റിക് സര്‍ജറി, സൈക്കോ ഡെര്‍മെറ്റോളജി വിഭാഗങ്ങളിലും ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ സേവനം ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടക്കാണ് ഡോക്ടര്‍മാരെ വിവിധ ജില്ലകളിലേക്ക് സ്ഥലംമാറ്റിയത്.
അതിനിടെ, വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളജുകളില്‍ ആരോഗ്യ സര്‍വകലാശാലാ പ്രതിനിധികള്‍ പരിശോധന നടത്തുന്നതിന് മുന്നോടിയായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ 75 ഓളം ഡോക്ടര്‍മാരെ ഇവിടങ്ങളിലേക്ക് കഴിഞ്ഞ ദിവസം അടിയന്തരമായി സ്ഥലംമാറ്റിയതും പരാതിക്കിടയാക്കിയിരുന്നു.

 

Latest