International
ഗസ്സയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വിവരിക്കാന്‍ വാക്കുകള്‍ ഇല്ല; ആശുപത്രി ഒഴിപ്പിക്കലിനെതിരെ ഡബ്ല്യുഎച്ച്ഒ
പരിക്കേറ്റ ആയിരക്കണക്കിന് ആളുകളെയും രോഗികളെയും സഹായിക്കാന്‍ മാനുഷികമായ പരിഗണന നല്‍കി ഇസ്‌റാഈല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നും ടെഡ്രോസ്

ഗസ്സ സിറ്റി| ഗസ്സ മുനമ്പിലെ ആശുപത്രികള്‍ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്നത് നൂറുകണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഗസ്സയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വിവരിക്കാന്‍ ഞങ്ങള്‍ക്ക് വാക്കുകള്‍ ഇല്ലെന്നും ഇസ്‌റാഈലി ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗസ്സ സിറ്റിയിലും വടക്കന്‍ ഗസ്സയിലും ഇരുപത്തിമൂന്ന് ആശുപത്രികള്‍ ഒഴിയണമെന്നാണ് ഇസ്‌റാഈല്‍ ഉത്തരവ്. നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നൂറുകണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാക്കും. പരിക്കേറ്റ ആയിരക്കണക്കിന് ആളുകളെയും രോഗികളെയും സഹായിക്കാന്‍ മാനുഷികമായ പരിഗണന നല്‍കി ഇസ്‌റാഈല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നും ടെഡ്രോസ് വ്യക്തമാക്കി.