Connect with us

petrol pumb

ആവശ്യത്തിന് തൊഴിലാളികളില്ല; കുവൈത്ത് പെട്രോൾ പമ്പുകളിൽ വൻതിരക്ക്

ചില പമ്പുകൾ അടച്ചിട്ടിരിക്കുകയാണ്.

Published

|

Last Updated

കുവൈത്ത് സിറ്റി | തൊഴിലാളിക്ഷാമം കാരണം രാജ്യത്തുടനീളമുള്ള പെട്രോൾ പമ്പുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട വരി. ചില പെട്രോൾ സ്റ്റേഷനുകളിൽ പകുതിയലധികം തൊഴിലാളികളുടെ കുറവുണ്ട്. ഇതുകാരണം ചില പമ്പുകൾ അടച്ചിട്ടിരിക്കുകയാണ്.

കൊറോണ പ്രതിസന്ധിയെ തുടർന്ന് വിദേശത്ത് നിന്നും തൊഴിലാളികളെ കൊണ്ടുവരാൻ കഴിയുന്നില്ലന്നും കുവൈത്തിൽ ലഭ്യമായ പ്രാദേശിക തൊഴിലാളികളെ ഉപയോഗിക്കാൻ നിർബന്ധിതരാണെന്നും ഒല ഫ്യൂവൽ മാർക്കറ്റിംഗ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ ഹുസൈൻ അൽ സുൽത്താൻ പറഞ്ഞു. പ്രാദേശിക തൊഴിലാളികൾക്ക് യോഗ്യതയോ പരിശീലനമോ ലഭിച്ചിട്ടില്ല. നീണ്ട ക്യൂ പരിഹരിക്കാൻ സ്വയംസേവന പമ്പുകൾ വർധിപ്പിക്കുന്നതടക്കമുള്ള ബദലുകൾ കണ്ടെത്തുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.