Kerala
സംഘടിത സക്കാത്തില്‍ മതപരമായ പ്രശ്നങ്ങളുണ്ട്: കാന്തപുരം
സക്കാത്ത് വാങ്ങിയിട്ട് പലിശ ലഭിക്കുന്നതിന് ബേങ്കില്‍ നിക്ഷേപിച്ചതായി സംഘടിത സക്കാത്ത് നടത്തിയവര്‍ തന്നെ പറഞ്ഞിട്ടുണ്ട്

ന്യൂഡല്‍ഹി | സംഘടിത സകാത്ത് ആവശ്യമില്ലെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംഘടിത സകാത്ത് നടത്തുന്നതില്‍ മതപരമായ പ്രശ്നങ്ങളുണ്ട്. സക്കാത്ത് വാങ്ങിയിട്ട് പലിശ ലഭിക്കുന്നതിന് ബേങ്കില്‍ നിക്ഷേപിച്ചതായി സംഘടിത സക്കാത്ത് നടത്തിയവര്‍ തന്നെ പറഞ്ഞിട്ടുണ്ട്.
സക്കാത്ത് പിരിച്ചിട്ട് കൊടുക്കാന്‍ ബാക്കിയുള്ളത് അവരുടെ റിപോര്‍ട്ട് ബുക്കില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്. ് ഒരു വര്‍ഷത്തെ സക്കാത്ത് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കാന്‍ പാടില്ലാത്തതാണെന്നും കാന്തപുരം പറഞ്ഞു. രാജ്യത്തുടനീളം തങ്ങളുടെ സംഘടനയുടെ നേതൃത്വത്തില്‍ നിരവധി പദ്ധതികളും സ്ഥാനപങ്ങളും നടത്തികൊണ്ടിരിക്കുന്നുണ്ടെന്നും കാന്തപുരം വ്യക്തമാക്കി.