Connect with us

Kerala

ആലപ്പുഴയില്‍ സ്‌കൂളില്‍ വെടിവെപ്പ് നടന്നിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് ഡിവൈഎസ്പി

അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തെന്ന വാര്‍ത്ത നിഷേധിച്ച് ഡിവൈഎസ്പി രംഗത്ത്. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് ഡിവൈഎസ്പി എം ആര്‍ മധു ബാബു വ്യക്തമാക്കി. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ഇടവഴിയില്‍ വെച്ച് അടിപിടി ഉണ്ടായി. എയര്‍ ഗണ്‍ ഉപയോഗിച്ച് ആക്രമിക്കുക മാത്രമാണ് ചെയ്തതെന്നും ഡിവൈഎസ്പി പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.വീട്ടില്‍ നിന്നും കണ്ടെടുത്ത എയര്‍ഗണ്‍ ഉപയോഗിക്കാന്‍ കഴിയാത്തവിധം തകരാറുവന്നതാണെന്നാണ് പ്രാഥമിക നിഗമനമെന്നും ഡിവൈഎസ്പി പറഞ്ഞു.

ആലപ്പുഴ നഗരത്തിലുള്ള സ്‌കൂളില്‍ എയര്‍ ഗണ്ണുമായി എത്തിയ വിദ്യാര്‍ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തെന്ന രീതിയിലാണ് വാര്‍ത്ത പ്രചരിച്ചത്. അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സംഭവത്തില്‍ സൗത്ത് പോലീസ് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest