Connect with us

Kerala

തൃശൂരില്‍ സ്കൂളിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണാതായതായി പരാതി

കുടുംബത്തിന്റെ പരാതിയില്‍ എരുമപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ എരുമപ്പെട്ടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണാതായതായി പരാതി.
മന്തിയത്ത് വീട്ടില്‍ സുരേഷിന്റെ മകന്‍ അനന്തനെയാണ് ഇന്നലെ മുതല്‍ കാണാതായത്.

ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ അനന്തന്‍ വൈകിയിട്ടും തിരിച്ചെത്തിയില്ല.തുടര്‍ന്ന് സ്‌കൂള്‍ അധികൃതരുമായി വീട്ടുകാര്‍ ബന്ധപ്പെട്ടപ്പോഴാണ് അനന്തന്‍ രാവിലെ സ്‌കൂളില്‍ എത്തിയില്ലെന്ന് മനസിലായത്.

കുടുംബത്തിന്റെ പരാതിയില്‍ എരുമപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വരവൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അനന്തന്‍.