Connect with us

Kerala

കോടതി വിലക്കുണ്ട്; അരിക്കൊമ്പനെ എങ്ങോട്ട് മാറ്റുമെന്ന് പറയാനാകില്ല: മന്ത്രി എ കെ ശശീന്ദ്രന്‍

ആനയെ ഉള്‍വനത്തില്‍ തുറന്നുവിടണമെന്ന കോടതി നിര്‍ദേശം പാലിക്കുമെന്നും മന്ത്രി

Published

|

Last Updated

തൊടുപുഴ |  കാട്ടാനയായ അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്കു മാറ്റില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. .കോടതി വിലക്കുള്ളതിനാല്‍ എവിടേക്കാണ് മാറ്റുക എന്നു പറയാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ആനയെ ഉള്‍വനത്തില്‍ തുറന്നുവിടണമെന്ന കോടതി നിര്‍ദേശം പാലിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വളരെ പ്രതികൂല സാഹചര്യത്തിലാണ് അരിക്കൊമ്പനെ പിടികൂടാനായി ദൗത്യസംഘം പ്രവര്‍ത്തിച്ചത്. ധീരമായ നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത്, ദൗത്യസംഘത്തെ അഭിനന്ദിക്കുന്നെന്നും മന്ത്രി പറഞ്ഞു.

 

Latest