മാനസികവും ശാരീരികവുമായി നേരിടുന്ന പരിമിതികളും വെല്ലുവിളികളും അവര്‍ക്ക് മറികടക്കാനുള്ളതായിരുന്നു. അതിജീവനത്തിനുള്ള ഇച്ഛാശ്ശക്തിയില്‍ അവര്‍ സ്വാതന്ത്ര്യത്തിലേക്കും സ്വയംപര്യാപ്തതയിലേക്കും ചിറകടിച്ചു പറക്കുന്നതിന്റെ നിറകാഴ്ച്ചക്കാണ് ഇന്ന് മഅ്ദിന്‍ അക്കാദമി വേദിയായത്. നാട് വൈദേശികാടിമത്വത്തില്‍ നിന്ന് സ്വതന്ത്രമായതിന്റെ 77ാം വാര്‍ഷിക ദിനം എല്ലാവിധ ന്യൂനതകളെയും വകഞ്ഞുമാറ്റി അവര്‍ ആഘോഷമാക്കി.
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള മഅ്ദിന്‍ പരിചരണ കേന്ദ്രത്തിലെ വിദ്യാര്‍ഥികളാണ് വിവിധ പരിപാടികളുമായി സ്വാതന്ത്ര്യ ദിനം വര്‍ണാഭമായി ആഘോഷിച്ചത്. ദേശീയപതാകയുടെ നിറമുള്ള ബാഡ്ജുകള്‍ സ്വയം നിര്‍മിച്ചും തോരണങ്ങളും മറ്റും ഒരുക്കിയുമാണ് ഈ കുഞ്ഞു ഹൃദയങ്ങള്‍ സ്വാതന്ത്ര്യ ദിനത്തെ വരവേറ്റത്. അക്കാദമിയിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കായുള്ള ബാഡ്ജുകള്‍ തയ്യാറാക്കിയതും ഇവര്‍ തന്നെയായിരുന്നു.
വീഡിയോ കാണാം