Connect with us

monson mavunkal case

മോന്‍സന്‍ നാല് കോടി വാങ്ങിയതിന് തെളിവുണ്ട്: ക്രൈംബ്രാഞ്ച്

വ്യാജ പുരാവസ്തു വിദേശത്ത് വില്‍ക്കാന്‍ മോണ്‍സനെ സഹായിച്ച ധനകാര്യ സ്ഥാപന ഉടമ മുങ്ങി

Published

|

Last Updated

കൊച്ചി|  കോടികളുടെ പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിനെതിരെ പരാതികള്‍ തുരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുമ്പില്‍ തട്ടിപ്പിന് ഇരയായവര്‍ കൂട്ടത്തോടെ പരാതിയുമായി എത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. മോന്‍സന്‍ നാല് കോടി വാങ്ങിയതിന് തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. വാങ്ങിയതില്‍ ഏറയും പണമായാണ്. സാഹയികളുടെ എക്കൗണ്ടിലും മോണ്‍സന്‍ പണം നിക്ഷേപിച്ചു. സഹായികളുടെ എക്കൗണ്ട് പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മോന്‍സന്റെ ശബ്ദ സാമ്പിളുകളും ക്രൈംബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. അതിനിടെ മോന്‍സന്റെ ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്ക വീണ്ടും കോടതിയില്‍ ഹാജരാക്കി കസ്റ്റഡില്‍ വാങ്ങാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

അതിനിടെ മോണ്‍സനെ വ്യാജ പുരാവസ്തുക്കള്‍ വിദേശത്ത് കച്ചവടം നടത്താന്‍ കൂട്ടുനിന്ന തൃശ്ശൂരിലെ ധനകാര്യസ്ഥാപന ഉടമ സ്ഥലംവിട്ടതായാണ് വിവരം. കേസില്‍ ഇയാളെ ചോദ്യംചെയ്യാനിരിക്കെയാണിത്. മോണ്‍സണ് തട്ടിപ്പിലൂടെ കിട്ടിയ പണത്തിന്റെ ഒരുഭാഗം ഇയാള്‍ക്കും ലഭിച്ചിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. മോണ്‍സണ്‍ മാവുങ്കലുമായി അടുത്തബന്ധമുള്ള ഇയാള്‍ക്ക് നടത്തറയില്‍ തൃശ്ശൂര്‍ റോഡില്‍ ‘നിധി’ എന്ന ധനകാര്യസ്ഥാപനമുണ്ട്. ഇത് ഉദ്ഘാടനം നിര്‍വഹിച്ചത് മോണ്‍സണായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

നോട്ടുനിരോധനക്കാലത്ത് നിരോധിച്ച നോട്ട് മാറ്റുന്നതിനിടെ ഇയാളെ ആലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തതാണ്. സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തൃശ്ശൂരില്‍ തട്ടിപ്പുനടത്തുകയും പിന്നീട് വ്യാജ ഇറീഡിയം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയും ചെയ്ത ബാലകൃഷ്ണമേനോന്റെ കൂട്ടാളിയായിരുന്നു ഇയാളെന്ന സൂചനയുമുണ്ട്. ഇയാളുമായി ചേര്‍ന്നാണ് മോണ്‍സണ്‍ പുതിയ ഇരകളെ കണ്ടെത്തിയതെന്നാണ് സംശയം.

ശബരിമലയുമായി ബന്ധപ്പെട്ട മോന്‍സന്റെ കൈവശവമുള്ള രേഖ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പന്തളം കൊട്ടാരം അറിയിച്ചു. പരിശോധനയില്‍ രേഖ വ്യാജമെന്ന് വ്യക്തമായാല്‍ നിയമനപടി സ്വീകരിക്കുമെന്ന് പന്തളം കൊട്ടാരം അധികൃതര്‍ അറിയിച്ചു.