Kerala
ഗവര്‍ണറെ തടഞ്ഞ് കരിങ്കൊടി കാണിച്ച കേസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല
പണം കെട്ടിവെക്കാമെന്ന പ്രതിഭാഗത്തിന്റെ വാദത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു
തിരുവനന്തപുരം | ഗവര്‍ണറെ തടഞ്ഞ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച കേസില്‍ അറസ്റ്റിലായ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും ജാമ്യമില്ല.പ്രതികള്‍ക്കെതിരെ ചുമത്തിയ വകുപ്പുകളായ ഐപിസി 124,പൊതുമുതല്‍ നശിപ്പിക്കല്‍ , പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുമെന്ന് വിലയിരുത്തിയ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഗവര്‍ണറുടെ വാഹനത്തിനു സംഭവിച്ച നാശംനഷ്ടം പരിഹരിക്കാന്‍ തുക കെട്ടിവെക്കാമെന്ന് പ്രതിഭാഗം വാദിച്ചു.എന്നാല്‍ പണം കെട്ടിവെക്കാമെന്ന പ്രതിഭാഗത്തിന്റെ വാദത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു . തുടര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയത്
---- facebook comment plugin here -----