Kerala
ഉപതിരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതിയില്ല; ചാണ്ടി ഉമ്മന്‍
കെപിസിസി പ്രസിഡന്റ് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ഇനി തനിക്ക് പറയാനുള്ളതെല്ലാം പാര്‍ട്ടി വേദിയില്‍ മാത്രമേ പറയുകയുള്ളൂവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
കോട്ടയം| പാലക്കാട് ഉപതിഞ്ഞെടുപ്പ് പ്രചരണത്തിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ തുറന്ന് പറച്ചില്‍ അടഞ്ഞ അധ്യായമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ഇനി തനിക്ക് പറയാനുള്ളതെല്ലാം പാര്‍ട്ടി വേദിയില്‍ മാത്രമേ പറയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തിലുമായി പ്രശ്‌നങ്ങളൊന്നുമില്ല. ഉപതിരഞ്ഞെടുപ്പിന് ചുമതലകള്‍ നല്‍കിയില്ലെന്നത് വാസ്തവമാണ്. പക്ഷെ അതിനെതിരെ നേതൃത്വത്തെ വിമര്‍ശിച്ചതല്ല. പ്രചരണത്തില്‍ എന്ത് കൊണ്ട് സജീവമായില്ലെന്ന ചോദ്യത്തിനുള്ള ഉത്തരം പറയുക മാത്രമാണ് ചെയ്തതെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.