covid
കേരളത്തില്‍ കൊവിഡ് ജെ എന്‍ 1 ഉപവകഭേദം കണ്ടെത്തിയതില്‍ ആശങ്കപ്പെടാനില്ല: വീണ ജോര്‍ജ്
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി

കൊല്ലം | കേരളത്തില്‍ കോവിഡിന്റെ ഉപവകഭേദമായ ജെഎന്‍ 1 കണ്ടെത്തിയതില്‍ പരിഭ്രമിക്കാനും ആശങ്കപ്പെടാനും ഇല്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജെഎന്‍ 1 ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നേരത്തെ കണ്ടെത്തിയിട്ടുള്ളതാണെന്നും കേരളത്തിലെ ആരോഗ്യ സംവിധാനം മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇവിടെ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാസങ്ങള്‍ക്ക് മുമ്പ് സിംഗപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയവരില്‍ ഈ ഉപവകഭേദം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഒപ്പം അനുബന്ധ അസുഖങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ കരക്കുളത്തു നിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാമ്പിളിലാണ് പുതിയ ഉപവകഭേദമായ ജെഎന്‍ 1 കണ്ടെത്തിയത്.
രാജ്യത്തെ കോവിഡ് രോഗികളില്‍ ഏറിയ കണക്കും കേരളത്തില്‍ നിന്നുള്ളതാണെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. കേരളത്തില്‍ കോവിഡ് ചികിത്സാരീതികളും പരിശോധനയും നല്ല രീതിയില്‍ നടക്കുന്നതിനാലാണ് കേസുകള്‍ കൂടുതലായി കാണിക്കുന്നതെന്നാണ് ഇതിനോട് നേരത്തെ ആരോഗ്യവകുപ്പ് പ്രതികരിച്ചത്.