Kerala
ഗൂഢാലോചനയില്ല; പി വി അന്‍വറിന്റെ അറസ്റ്റ് നീതിപൂര്‍വ്വമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി
,ഒരു എംഎല്‍എയും ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തിയാണ് പി വി അന്‍വര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം | പി വി അന്‍വര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തതില്‍ യാതൊരു ഗൂഢാലോചനയുമില്ലെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വിപി അനില്‍. പോലീസ് നടപടി നീതിപൂര്‍വ്വമെന്നും ,ഒരു എംഎല്‍എയും ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തിയാണ് പി വി അന്‍വര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിന് മുന്‍പ് അന്‍വറിന് എല്ലാ സാവകാശവും പോലീസ് നല്‍കി.മാധ്യമങ്ങളെ കാണാനും വൈദ്യ പരിശോധനയ്ക്കും അവസരം നല്‍കി. നിയമവാഴ്ച പാലിക്കപ്പെടണം. അന്‍വറിന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടാന്‍ വരെ അവകാശം ലഭിച്ചു. രാത്രിയില്‍ അറസ്റ്റ് വേണ്ടിയിരുന്നോ എന്ന ചോദ്യത്തിന് പകല്‍ സര്‍ക്കാര്‍ ഓഫീസില്‍ ഇത് വേണ്ടിയിരുന്നോ എന്ന് മറു ചോദ്യമാണ് ഉത്തരം. അന്‍വര്‍ എന്ന പേരാണ് പ്രശ്‌നമെന്ന് പറയുന്നത് ചര്‍ച്ച വഴിതിരിച്ചു വിടാനാണെന്നും അനില്‍ പറഞ്ഞു.