Kerala
പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ ഏകോപനമില്ല; പ്രവര്‍ത്തനം മെച്ചപ്പെടുത്തണം: മുല്ലപ്പള്ളി രാമചന്ദ്രന്‍
ഖാര്‍ഗെയുടെ നേതൃത്വം കോണ്‍ഗ്രസിന് പുതിയ ചൈതന്യം കൊണ്ടുവരും
കോഴിക്കോട് | സംസ്ഥാനത്ത് പ്രതിപക്ഷത്ത് നല്ല നേതാക്കളുണ്ടെങ്കിലും തമ്മില്‍ ഏകോപനമില്ലെന്ന് മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നേതാക്കള്‍ പ്രവര്‍ത്തനം മെച്ചപ്പെടേണ്ടതുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃ നിരയില്‍ നിന്ന് ഗാന്ധി കുടുംബം മാറി നില്‍ക്കുന്നുവെന്ന തരത്തില്‍ വിലയിരുത്തല്‍ വരുന്നത് ശരിയല്ല. . ഖാര്‍ഗെയുടെ നേതൃത്വം കോണ്‍ഗ്രസിന് പുതിയ ചൈതന്യം കൊണ്ടുവരും.
പ്രവര്‍ത്തക സമിതിയിലേക്ക് താത്കാലിക പട്ടികയാണ് പുറത്തുവന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. അതിനപ്പുറത്തേക്ക് ആ പട്ടികയ്ക്ക് പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. പുതിയ ലിസ്റ്റ് വരുമ്പോള്‍ കാര്യമായ പരിഗണന കേരളത്തിന് കിട്ടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
കേരളത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നടക്കുന്നത് അഴിമതി മാത്രമാണ്. സ്പ്രിംഗ്‌ളര്‍ കേസില്‍ അന്വേഷണം വേണം-മുല്ലപ്പള്ളി പറഞ്ഞു