Connect with us

Kerala

ബജറ്റിൽ അർഹിക്കുന്ന പരിഗണന ഇല്ല; തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റ് മാത്രമാണിത്: കെ മുരളീധരന്‍

രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം ഉണ്ടായ മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്ക് ഒരു പദ്ധതിപോലും ബജറ്റിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | ബജറ്റിൽ കേരളത്തന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്ന് കെ മുരളീധരന്‍.കേരളത്തില്‍ നിന്നൊരു ബിജെപി ലോക്‌സഭ അംഗമുണ്ടായിട്ടും അര്‍ഹിച്ച പരിഗണന നല്‍കിയില്ല. കേരളത്തിന്റെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബജറ്റാണിത്.

അതേസമയം ബിഹാറിന് വാരിക്കോരി പദ്ധതികള്‍ കൊടുത്തു.തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്ററ്റ് മാത്രമാണിതെന്നും മുരളീധരന്‍ പറഞ്ഞു.

രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം ഉണ്ടായ മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്ക് ഒരു പദ്ധതിപോലും ബജറ്റിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest