Kerala
കണ്ണൂരില്‍ എംപോക്‌സ് ഇല്ല; യുവതിക്ക് ചിക്കന്‍പോക്‌സ്
കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരാളില്‍ എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു.
കണ്ണൂര്‍ | കണ്ണൂരില്‍ എം പോക്‌സ് അല്ലെന്ന് സ്ഥിരീകരണം. എംപോക്‌സ് സംശയത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസലേഷനിലുള്ള രോഗിയുടെ പരിശോധനഫലം നെഗറ്റീവായതോടെയാണ് ആശങ്ക ഒഴിവായത്.
സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്ന യുവതിയാണ് എംപോക്‌സ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നത്. തുടര്‍ന്ന് യുവതിയെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരാളില്‍ എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ രണ്ടാമത്തെ എംപോക്‌സ് കേസാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയില്‍ നിന്നും എത്തിയ 38 കാരനാണ് രോഗം സ്ഥിരീകരിച്ചത്.
---- facebook comment plugin here -----