Connect with us

Kerala

കശ്മീര്‍ പരാമര്‍ശത്തില്‍ തെളിവില്ല; കെ ടി ജലീല്‍ എംഎല്‍എക്കെതിരെ എടുത്ത കേസ് പോലീസ് പിന്‍വലിക്കുന്നു

തെളിവുകള്‍ ലഭിച്ചില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും കാണിച്ച് പരാതിക്കാരന് കീഴ്വായ്പൂര്‍ പോലീസ് നോട്ടീസയച്ചു.

Published

|

Last Updated

പത്തനംതിട്ട |  കശ്മീരിനേക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ കെ ടി ജലീല്‍ എംഎല്‍എക്കെതിരെ എടുത്ത കേസ് കേസ് അവസാനിപ്പിക്കുന്നതായി പോലീസ്. കലാപാഹ്വനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. ജലീലിനെതിരേ തെളിവുകള്‍ ലഭിച്ചില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും കാണിച്ച് പരാതിക്കാരന് കീഴ്വായ്പൂര്‍ പോലീസ് നോട്ടീസയച്ചു. ആക്ഷേപമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും നോട്ടീസില്‍ പറയുന്നു.

ജലീലിന്റെ വിവാദ പരാമര്‍ശത്തില്‍ കോടതി നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. കലാപാഹ്വാനം ഉള്‍പ്പെടെ ചുമത്തിയായിരുന്നു കേസ്. ഇന്ത്യന്‍ പൗരനായിരിക്കെ രാജ്യത്തെ ഭരണഘടനയെ അപമാനിക്കണമെന്നും കലാപമുണ്ടാക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ ജമ്മു കശമീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീരെന്നും, പാക്കിസ്ഥാന്‍ കൈയടക്കി വച്ചിരിക്കുന്ന കശ്മീരിന്റെ ഭാഗങ്ങളെ ആസാദ് കശ്മീരെന്നും പ്രകോപനപരമായി വിശേഷിപ്പിച്ചന്നുമായിരുന്നു എഫ്ഐആര്‍. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ ആര്‍എസ്എസ് നേതാവ് അരുണ്‍ മോഹനാണ് പരാതിനല്‍കിയത്.

Latest