Connect with us

Kerala

ഇന്ധനം നിറയ്ക്കാന്‍ പോലും പണമില്ല; 30 ലക്ഷം രൂപ അനുവദിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇന്ധനം നിറയ്ക്കാനും ഇന്‍ഷ്വറന്‍സ് അടയ്ക്കാനുമടക്കം ഉടന്‍ തുക അനുവദിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ പരിശോധനകള്‍ കര്‍ശനമാക്കുമ്പോഴും വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ പോലും പണമില്ലാതെ മോട്ടോര്‍ വാഹന വകുപ്പ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി 30 ലക്ഷം രൂപ അനുവദിക്കണമെന്ന് എം വി ഡി, റോഡ് സേഫ്റ്റി കമ്മീഷണറോട് ആവശ്യപ്പെട്ടു.

അപകടങ്ങള്‍ കുറയ്ക്കുന്നതിനായി എം വി ഡിയും പോലീസും സംയുക്തമായി പരിശോധന നടത്തണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ജോലിക്ക് ഉപയോഗിക്കാന്‍ വാഹനങ്ങള്‍ പോലുമില്ലാത്ത അവസ്ഥയിലാണ് മോട്ടോര്‍ വാഹന വകുപ്പ്.

ഇന്ധനം നിറയ്ക്കാനും ഇന്‍ഷ്വറന്‍സ് അടയ്ക്കാനുമടക്കം ഉടന്‍ തുക അനുവദിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

Latest