ആഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും എന്നും സാധാരണ മനുഷ്യരുടെ ജീവിതം തകര്‍ത്ത തുര്‍ക്കിയും സിറിയയും ഇപ്പോള്‍ പ്രകൃതിയുടെ താണ്ഡവത്തില്‍ നിലവിട്ടു നിലവിളിക്കുകയാണ്.
ഭൂകമ്പ മേഖലയാണെന്നുറപ്പുണ്ടായിട്ടും സുരക്ഷാ മാര്‍ഗങ്ങളൊന്നുമില്ലാതെ പണിതുവച്ച ബഹുനിലക്കെട്ടിടങ്ങളുടെ കൂറ്റന്‍ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ക്കിടയില്‍ പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. രക്ഷകരായി ആരെങ്കിലും എത്തുമോ എന്ന പ്രതീക്ഷയില്‍ അവസാന ഞരക്കവുമായി ഇനിയും മനുഷ്യജീവന്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കാത്തിരിക്കുന്നു. ദിവസങ്ങള്‍ക്കു ശേഷവും ചിലരെ രക്ഷിക്കാന്‍ കഴിയുന്നു. ഇപ്പോഴും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നുള്ള നേര്‍ത്ത നിലവിളികളുയരുന്നു. എന്നാല്‍ രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും ഇഴയുകയാണ്.
വീഡിയോ കാണാം
---- facebook comment plugin here -----