Kerala
ആര് എസ് എസിനെ പ്രീണിപ്പിക്കേണ്ട കാര്യമില്ല, എന്നും പ്രതിരോധിച്ചത് സി പി എം; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
എന്തോ വലിയ കാര്യം നടന്നെന്ന് വരുത്താനാണ് ശ്രമം. കോണ്‍ഗ്രസ്സിനാണ് ആര് എസ് എസ് ബന്ധമുള്ളത്. ആര് എസ് എസ് ശാഖക്ക് കാവലെന്നു വിളിച്ചു പറഞ്ഞത് കെ സുധാകരനാണ്.
തിരുവനന്തപുരം | സി പി എമ്മിന് ആര് എസ് എസ് ബന്ധമെന്ന ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തങ്ങള്‍ക്ക് ആര് എസ് എസിനെ പ്രീണിപ്പിക്കേണ്ട കാര്യമില്ല. എന്തോ വലിയ കാര്യം നടന്നെന്ന് വരുത്താനാണ് ശ്രമ എന്തോ വലിയ കാര്യം നടന്നെന്ന് വരുത്താനാണ് ശ്രമമെന്ന് എ ഡി ജി പി-ആര് എസ് എസ് നേതാവ് കൂടിക്കാഴ്ച സംബന്ധിച്ച വിവാദത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ കോവളം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആര് എസ് എസിനെ എന്നും പ്രതിരോധിച്ചത് സി പി എമ്മാണ്. ആര് എസ് എസിനെ പ്രതിരോധിച്ച് ജീവനുകള്‍ നഷ്ടമായത് സി പി എമ്മിനാണ്. ഞങ്ങളുടെ ജീവിതവും പ്രവര്‍ത്തനവും സുതാര്യമാണ്.
കോണ്‍ഗ്രസ്സിനാണ് ആര് എസ് എസ് ബന്ധമുള്ളത്. ആര് എസ് എസ് ശാഖക്ക് കാവലെന്നു വിളിച്ചു പറഞ്ഞത് കെ സുധാകരനാണ്. തലശ്ശേരി കലാപ കാലത്ത് പള്ളിക്ക് സി പി എം സംരക്ഷണം നല്‍കിയത് ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു പിണറായിയുടെ പ്രസംഗം.