Connect with us

pinarayi

കേരളത്തില്‍ ബോംബ് നിര്‍മ്മിക്കേണ്ട ആവശ്യമില്ല; കുറ്റത്തോടും കുറ്റവാളികളോടും മൃദുസമീപനമില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

വീടിന്റെ അടുത്ത് ഒരാള്‍ മരിച്ചാല്‍ പോകുന്നത് പോലെയാണ് നേതാക്കള്‍ പോയതെന്നും പിണറായി

Published

|

Last Updated

കണ്ണൂര്‍ | കുറ്റത്തോടും കുറ്റവാളികളോടും മൃദുസമീപനമില്ലെന്നും കേരളത്തില്‍ ബോംബ് നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. പാനൂര്‍ സ്‌ഫോടനത്തില്‍ മരിച്ച ഷെറിലിന്റെ വീട് സി പി എം നേതാക്കള്‍ സന്ദര്‍ശിച്ചത് മനുഷ്യത്വപരമായ സമീപനമാണ്. വീടിന്റെ അടുത്ത് ഒരാള്‍ മരിച്ചാല്‍ പോകുന്നത് പോലെയാണ് നേതാക്കള്‍ പോയതെന്നും പിണറായി പറഞ്ഞു.

എല്ലാ മണ്ഡലങ്ങളിലും എല്‍ ഡി എഫിനുള്ള അനുകൂല പ്രതികരണം യു ഡി എഫിനും എന്‍ ഡി എക്കും അങ്കലാപ്പുണ്ടാക്കുന്നു. രണ്ട് കൂട്ടര്‍ക്കും കേരളത്തോട് ശത്രുതാ മനോഭാവമാണ്. തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് ഇ.ഡിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍ നടപടി. തൃശൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തു പോകും . ഇമ്മാതിരി കളി തൃശൂരില്‍ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഫ്ബിക്കെതിരെ ഇ ഡി എത്ര തപ്പിയിട്ടും ഒന്നും കിട്ടിയില്ല. നാടിന്റെ വികസനത്തിന്റെ പര്യായമായി കിഫ്ബി മാറി. വികസനം നല്ല രീതിയില്‍ നടക്കുമ്പോള്‍ വിരട്ടാന്‍ ഉള്ള ശ്രമമാണ് നടക്കുന്നത്. കിഫ്ബി വഴി ഉള്ള വികസനം ഇല്ലാത്ത ഒരു മണ്ഡലവുമില്ല.

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്നത് മറച്ച് വെക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെ ചോദ്യം ചെയ്യുന്ന മാധ്യമങ്ങളെ അടിച്ചമര്‍ത്തുകയാണ്. അനുസരണയുള്ള മാധ്യമങ്ങളെയാണ് കേന്ദ്രത്തിന് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

Latest